Tuesday, December 02, 2008

പേരില്ലാത്ത കവിത 2

പേരില്ലാത്ത കവിത 2
കള്ളം പറയുന്ന വാക്കുകള്‍,
ചിന്തകള്‍ താളം തെറ്റുന്ന മനസ്സുകള്‍...
ഇരുട്ടിന്റെ കടന്നല്‍ക്കൂട്ടിലാരോകരിങ്കല്‍ചീളെടുത്തെറിഞ്ഞു.
.ചുറ്റിനും പറക്കുന്നു കാട്ടുകടന്നലുകള്‍..
വട്ടം കറങ്ങുന്നു തലയ്ക്കുചുറ്റുംസത്യം പറഞ്ഞീടും മനസ്സിനെ...
കള്ളന്റെ കുപ്പായമണിയിച്ചീടുന്നു.
....... വിനേഷ് കൊത്തായില്‍... 23/10/2007
പേരിടാത്ത കവിത
മഞ്ഞിന്‍ കണം പോലെപുല്‍ക്കൊടിത്തുമ്പിലായ്പൊന്‍
വെയില്‍ത്തട്ടിത്തിളങ്ങിടുന്ന
കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റുവീഴുന്നു
,നിന്മുഖമെന്തേ വാടിടുന്നൂ?
മനസ്സിന്മാന്ത്രികച്ചെപ്പിലെന്തേഞാനറിയാത്ത നിന്‍ ദു:ഖം?
പറയാന്‍ നിനക്കാവുകില്ലെന്നോ,അന്ന്യനാണോ നിനക്കിന്നു ഞാന്‍?
മഞ്ഞിന്റെ ഉടയാട മാറ്റിത്തെളിഞ്ഞൊരുപൊന്‍സൂര്യബിംബം
കണക്കെ നിന്മുഖംഒന്നുതെളിയാനാശിച്ചു ഞാന്‍അന്തിക്കു
ഞാന്‍ കണ്ടൂ പാരിജാതത്തിന്റെ-പൊന്മലര്‍
പോലെ വിടര്‍ന്നുനീഅമ്പലമുറ്റത്തെ
ചെമ്പകക്കൊമ്പിലെപുഞ്ചിരിപ്പൂവായ് നില്‍ക്ക നീ.....
----വിനേഷ് കൊത്തായില്‍.

Friday, November 21, 2008

ENTE KAVITHA

പച്ച പുതച്ചൊരു പശ്ചിമബംഗാളില്‍പുണ്യഭൂമിയാം നന്തിഗ്രാമത്തിന്‍കണ്ണില്‍ നിന്നൂര്‍ന്നത് കണ്ണുനീരോ,
അതോ ചെങ്കൊടി ചുവപ്പിച്ച ചുടുചോരയോ?
ഇന്നലെ തങ്ങള്‍ കൊയ്ത വയലെല്ലാംതീറെഴുതേണം കുത്തകക്കമ്പനിക്കഹോ,
കേട്ടുനടുങ്ങിയ കര്‍ഷകലക്ഷങ്ങള്‍തോക്കുചൂണ്ടിപ്പുറപ്പെട്ടു,
കാക്കുവാന്‍തങ്ങളിന്നലെ കൊയ്തവയലിനെ
,അന്നമേകിയ പിറന്ന നാടിനെ
പ്രതിഷേധ ശബ്ദമായ് തീപ്പൊരിച്ചിന്തയായ്പ്രതിരോധമെങ്ങും നിറഞ്ഞുനില്‍ക്കേ,
നിറതോക്കുമായ് ചാടിവീണു നിങ്ങള്‍ക്കുമേല്‍അധികാരിതന്നുടെ ചൊല്പടിക്കാര്‍.
കാട്ടാളന്മാരുടെ നീതി നടപ്പാക്കാന്‍,നോക്കുകുത്തികളായി പോലീസുകോന്തന്മാര്‍.
വെട്ടിനിരത്തിയവര്‍ നിങ്ങടെ, രക്തംകൊണ്ടു-ചുവന്നു ഗ്രാമവീഥികള്‍.
കത്തിപ്പുകഞ്ഞു നിങ്ങടെ ഭവനങ്ങള്‍, പുല്ലിന്‍-
വിലയാക്കി നിങ്ങടെ പെണ്ണിന്റെ മാനവും.
കണ്ടുരസിക്കുന്നു കോപ്രായമൊക്കെയും,
നീറോയെ-നാണിപ്പിക്കും ദേവനാം അധികാരി.
നമ്മളിന്നലെ കൊയ്തവയലുകള്‍,
നമ്മുടേതാകുമെന്നു പാടിയോര്‍.
നമ്മളിന്നലെ കൊയ്തവയലുകള്‍,
തീറെഴുതാന്‍ തിരക്കുകൂട്ടുന്നു.
കുടിയൊഴിപ്പിക്കാന്‍ കൂടൊഴിപ്പിക്കാന്‍കുടില
ബുദ്ധിയുമായിത്തിരിക്കുന്നഅധികാരിവര്‍ഗത്തെ
തിരിച്ചറിയുക നിങ്ങള്‍ഒരുവേള
കണ്‍ തുറന്നു നോക്കുക
നിങ്ങള്‍ചുവന്നുതുടുത്തൊരീ നന്തിഗ്രാമിനെ.

Saturday, May 24, 2008

SREEKRISHNAN

My favorte god is SREEKRISHNAN