Thursday, February 17, 2022

വിലങ്ങ്

 ഒരുവരിപോലുമെഴുതുവാനാകാതെ 

എന്റെവിരലുകളെ ആരു  വിലങ്ങിലിട്ടു ?

പറയുവാനേറെയുണ്ടെങ്കിലും എന്തിനെന്‍ 

നാവിനെയാരു വിലങ്ങിലിട്ടു ?

ചിന്തിക്കുവാനേറെയുണ്ടെങ്കില്‍ പോലും 

എന്‍ ചിന്തകളെയാരു വിലങ്ങിലിട്ടു ?

അറിയുന്നു ഞാന്‍   അത് ഞാന്‍ തന്നെ 

അടങ്ങാത്ത ആശയാല്‍ ഓരോ നിമിഷവും 

ഇ വലക്കുള്ളില്‍ എന്തിനോവേണ്ടി തിരഞ്ഞിരിപ്പൂ 

ഒരുനിമിഷം പോലും കാത്തിരിക്കുവാന്‍ 

ക്ഷമയില്ലാതെ എന്തിനോ തിരയുന്നു ഞാന്‍ 

പുലരി മുതല്‍ അന്തിയാവോളം ഞാന്‍ ഈ-വലതന്‍ 

ഉള്ളില്‍ തിരഞ്ഞിരിപ്പൂ 

മോചനം വേണമെനിക്ക് എന്‍ ഭാവനതന്‍ ലോകം 

തുറന്നിടുവാന്‍ 

ഈ വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞാ

ഭാവനാ സാഗരത്തില്‍ മുത്തും പവിഴവും സ്വര്‍ണ മത്സ്യങ്ങളും 

തേടി ഞാന്‍ മുങ്ങിടട്ടെ .


18-02-2022

Thursday, June 11, 2020

ഉറക്കമില്ലാത്ത രാത്രി

ഉറക്കമില്ലാത്ത രാത്രി 


പിന്നെയും വന്നു നീ എന്നെ ഉറക്കാത്ത രാത്രി നീ
എന്റെ പിണക്കമില്ലാത്ത കൂട്ടുകാരി നീ
നിറമുള്ള ഓര്‍മ്മകള്‍ പിന്നെയും പിന്നെയും
മനസ്സില്‍ തികട്ടിവരുന്ന രാത്രി
നാളെയുടെ പകലില്‍ എന്തുചെയ്യുമെന്നാധി
കൊള്ളുന്ന രാത്രി ഉറക്കമില്ലാത്ത രാത്രി
പ്രകൃതിതന്‍ സംഹാര താണ്ടവം കണ്ടിട്ട്
പിന്നെയും ഉറങ്ങാത്ത രാത്രി
പ്രിയതമയുടെ രതിമോഹം തീര്‍ക്കാതെ
വിരഹം തേങ്ങുന്ന രാത്രി , ഉറങ്ങാത്ത രാത്രി
പിന്നെയും പിന്നെയും എത്തിനോക്കുന്നു
എന്നെ വീണ്ടും ഉറങ്ങാത്ത രാത്രികള്‍

11-06-2020

Thursday, July 20, 2017

വീണുടഞ്ഞ കണ്ണുനീർത്തുള്ളിയിൽ
വന്നു വീണു മഴത്തുള്ളികൾ
വാനിൻ ദുഃഖത്തിൽ
എന്റെ ദുഃഖം  എങ്ങോ ഒലിച്ചുപോയ്

Tuesday, November 18, 2014

കാത്തിരിപ്പ്




കാത്തിരിക്കുന്നു ഞാൻ, എന്നെ
നാട്ടിലേക്കു നയിക്കുവാനായ്
ആയിരം ചക്രങ്ങളാൽ നീയെത്തി
ചേരും നിമിഷത്തിനായ്
ഞാനുറങ്ങിക്കിടക്കുമ്പോഴും
കാലിടറിവീഴാതെ നേർവഴിക്കു നടത്തുവാൻ
പച്ചയും, ചുവപ്പും പിന്നെ മഞ്ഞയും
മിന്നിമിന്നിങ്ങുന്ന കൈചൂട്ടുകളും.
ഓരോ താവളം പിന്നിടുമ്പോൾ
ഓരോ മണിനാദവും
കിതച്ചു കിതച്ചു നീ പാഞ്ഞിടുമ്പോൾ
എന്റെ ഹ്രിദയവും അതുപോൽ തുടിക്കും
ഏതു നിമിഷത്തിൽ നീ വന്നു
ചേരും എന്ന കിളിനാദം കേൾക്കാനായ്
കൊതിച്ചിരിപ്പൂ ഞാൻ
നിന്നെയെന്തു പേർചൊല്ലി
വിളിക്കണം ഞാൻ? മെയിലെന്നോ,
എക്സ്പ്രെസ്സെന്നോ, അതോ
വെറും ലോക്കലെന്നോ?
ആരാകിലും നീയെനിക്കെന്നും
പ്രിയങ്കരി, പ്രിയബന്ധു
എൻപ്രിയസാരഥി.

16-11-2014
ചെന്നെ എഗ്മോർ.

Saturday, June 22, 2013

അന്നു ഞാൻ നിന്റെ പുസ്തകത്താളിൽ ഒരു
പൊൻ മയിൽ‌പ്പീലിയായൊളിച്ചു
ഇരുളും വെളിച്ചവും കാണാതെ ഒരു
പാടു നാളു ഞാൻ കിടന്നു.
മഴ മഴ മഴ

മഴ കാണാനെന്തു രസം, അറബിക്കടലിൽ നിന്നും കോട്ടക്കുന്നിനെ തഴുകി വന്ന കാറ്റ് ജാലകത്തിലൂടെ ചൂളം വിലിച്ചുകൊണ്ട്, ഓഫീസിനകത്തേക്ക് മഴത്തുള്ളികളെയും കൊണ്ടുവന്നു.

ഇപ്പോൾ പുറത്തേക്ക് നോക്കിയാൽ മേഘം മാത്രം.
തിരുവാതിര ഞാറ്റുവേലയിൽ തകർത്തു പെയ്യുകയാണു മഴ

Thursday, March 24, 2011

എന്റെ കൂട്ടുകാരിയ്ക്ക്

കാത്തിരുന്നു ഞാന്‍ അന്നു നിന്നെ,
കാത്തിരിപ്പല്ലാത്തതൊന്നും ബാക്കിയായില്ല.
ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങളെത്ര
എണ്ണിയില്ല ഞാന്‍, കാരണം ഞാന്‍ നിന്നെ സ്നേഹിച്ചത്
ലാഭം മോഹിച്ചല്ലല്ലോ?
മണലിലൂടെ ഞാന്‍ കാലൂന്നിക്കൊണ്ട് നടക്കുമ്പോള്‍
ആഗ്രഹിച്ചു എന്റെ കാല്പാടുകള്‍ തേടി നീയെന്നരികിലെത്തുമെന്ന്
പക്ഷേ, എന്റെ പഴയ ചെരിപ്പു ഞാന്‍ മാറ്റിയിരുന്നു.
എങ്കിലും നീയെന്റെ മനസ്സില്‍ കണിക്കൊന്നപോലെ പൂത്തുനില്‍ക്കുന്നു.