ഒരുവരിപോലുമെഴുതുവാനാകാതെ
എന്റെവിരലുകളെ ആരു വിലങ്ങിലിട്ടു ?
പറയുവാനേറെയുണ്ടെങ്കിലും എന്തിനെന്‍
നാവിനെയാരു വിലങ്ങിലിട്ടു ?
ചിന്തിക്കുവാനേറെയുണ്ടെങ്കില്‍ പോലും
എന്‍ ചിന്തകളെയാരു വിലങ്ങിലിട്ടു ?
അറിയുന്നു ഞാന്‍ അത് ഞാന്‍ തന്നെ
അടങ്ങാത്ത ആശയാല്‍ ഓരോ നിമിഷവും
ഇ വലക്കുള്ളില്‍ എന്തിനോവേണ്ടി തിരഞ്ഞിരിപ്പൂ
ഒരുനിമിഷം പോലും കാത്തിരിക്കുവാന്‍
ക്ഷമയില്ലാതെ എന്തിനോ തിരയുന്നു ഞാന്‍
പുലരി മുതല്‍ അന്തിയാവോളം ഞാന്‍ ഈ-വലതന്‍
ഉള്ളില്‍ തിരഞ്ഞിരിപ്പൂ
മോചനം വേണമെനിക്ക് എന്‍ ഭാവനതന്‍ ലോകം
തുറന്നിടുവാന്‍
ഈ വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞാ
ഭാവനാ സാഗരത്തില്‍ മുത്തും പവിഴവും സ്വര്‍ണ മത്സ്യങ്ങളും
തേടി ഞാന്‍ മുങ്ങിടട്ടെ .
18-02-2022
No comments:
Post a Comment