പച്ച പുതച്ചൊരു പശ്ചിമബംഗാളില്‍പുണ്യഭൂമിയാം നന്തിഗ്രാമത്തിന്‍കണ്ണില്‍ നിന്നൂര്‍ന്നത് കണ്ണുനീരോ,
അതോ ചെങ്കൊടി ചുവപ്പിച്ച ചുടുചോരയോ?
ഇന്നലെ തങ്ങള്‍ കൊയ്ത വയലെല്ലാംതീറെഴുതേണം കുത്തകക്കമ്പനിക്കഹോ,
കേട്ടുനടുങ്ങിയ കര്‍ഷകലക്ഷങ്ങള്‍തോക്കുചൂണ്ടിപ്പുറപ്പെട്ടു,
കാക്കുവാന്‍തങ്ങളിന്നലെ കൊയ്തവയലിനെ
,അന്നമേകിയ പിറന്ന നാടിനെ
പ്രതിഷേധ ശബ്ദമായ് തീപ്പൊരിച്ചിന്തയായ്പ്രതിരോധമെങ്ങും നിറഞ്ഞുനില്‍ക്കേ,
നിറതോക്കുമായ് ചാടിവീണു നിങ്ങള്‍ക്കുമേല്‍അധികാരിതന്നുടെ ചൊല്പടിക്കാര്‍.
കാട്ടാളന്മാരുടെ നീതി നടപ്പാക്കാന്‍,നോക്കുകുത്തികളായി പോലീസുകോന്തന്മാര്‍.
വെട്ടിനിരത്തിയവര്‍ നിങ്ങടെ, രക്തംകൊണ്ടു-ചുവന്നു ഗ്രാമവീഥികള്‍.
കത്തിപ്പുകഞ്ഞു നിങ്ങടെ ഭവനങ്ങള്‍, പുല്ലിന്‍-
വിലയാക്കി നിങ്ങടെ പെണ്ണിന്റെ മാനവും.
കണ്ടുരസിക്കുന്നു കോപ്രായമൊക്കെയും,
നീറോയെ-നാണിപ്പിക്കും ദേവനാം അധികാരി.
നമ്മളിന്നലെ കൊയ്തവയലുകള്‍,
നമ്മുടേതാകുമെന്നു പാടിയോര്‍.
നമ്മളിന്നലെ കൊയ്തവയലുകള്‍,
തീറെഴുതാന്‍ തിരക്കുകൂട്ടുന്നു.
കുടിയൊഴിപ്പിക്കാന്‍ കൂടൊഴിപ്പിക്കാന്‍കുടില
ബുദ്ധിയുമായിത്തിരിക്കുന്നഅധികാരിവര്‍ഗത്തെ
തിരിച്ചറിയുക നിങ്ങള്‍ഒരുവേള
കണ്‍ തുറന്നു നോക്കുക
നിങ്ങള്‍ചുവന്നുതുടുത്തൊരീ നന്തിഗ്രാമിനെ.
No comments:
Post a Comment