കൂരിരുട്ടിന്‍ കൊടുങ്കാടു ഭൂമിയെ
കൂട്ടിനു വിളിച്ച നേരത്ത്
പൊട്ടിച്ചിതറിയ നക്ഷത്രപ്പൊട്ടുകള്‍
പെട്ടിയില്‍ നിന്നു വാരി വിതരിയപോല്‍
മിന്നി മിന്നിപ്പറന്നു വരിക നീ
കൊച്ചു മിന്നാമിനുങ്ങേ
നിന്റെയീ കൊച്ചു വെളിച്ചം ഞങ്ങളില്‍
നിറയ്ക്കട്ടെ പ്രഭാപൂരം
സ്നേഹ പ്രതീക്ഷകള്‍ നെഞ്ചിലേറ്റും
ഭൂമിതന്‍ സന്തതിയാണു നീ
മിന്നിത്തുടങ്ങുക മിന്നാമിനുങ്ങേ നീ
ഞങ്ങളില്‍ നിറയ്ക്കുക നിന്റെ സ്നേഹം.
Friday, December 25, 2009
മരണത്തിന്റെ ഗന്ധം
മരണത്തിന്റെ ഗന്ധം എന്തായിരിക്കും എന്നതായിരുന്നു സുരേഷിന്റെ ഇന്നത്തെ സംശയം.
രാഘവന്‍ പറഞ്ഞു മരണത്തിനു ചോരയുടെ മണമാണെന്ന്.
പക്ഷേ.. മരണത്തിനു വിയര്‍പ്പിന്റേയും, മരുന്നിന്റേയും ഗന്ധമാണെന്ന് സൂസന്ന.
എന്നാല്‍.. മരണത്തിനു മദ്യത്തിന്റെ ഗന്ധമാണെന്നു സലീം.
ഇവരൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞ് സുരേഷിനെ ആശയക്കുഴപ്പത്തിലാക്കി.
അവന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അവന് ആ ചോദ്യത്തിനു ഉത്തരം കിട്ടി
‘മരണത്തിന് ഗന്ധമില്ല’.

സമയം
Thursday, December 17, 2009
ദേശസുരക്ഷയും മൊബൈല്‍ ഫോണും
മൊബൈല്‍ ഫോണ്‍ ഇന്നൊരു ആഡംബരം എന്ന പരിധിവിട്ട് അവശ്യവസ്തു എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു ഒരു മൊബൈല്‍ ഫോണില്ലാത്ത വ്യക്തിയെ സമൂഹം താഴേത്തട്ടിലേക്ക് മാറ്റിത്തുടങ്ങിയിരിക്കുന്നു
സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് വ്യാപകമായ തോതില്‍ ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ സിം കാര്‍ഡുകള്‍ മത്തിപോലെ കിട്ടാവുന്ന അവസ്ഥ വന്നു. ഓപ്പറേറ്റര്‍മാര് തമ്മിലുള്ള മത്സരമാണ് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ കൈവശപ്പെടുത്തുന്നതിനു ഒരു പ്രധാന കാരണം. മൊബൈല്‍ കമ്പനികളുടെ ഓഫറുകള്‍ കീട്ടാന്‍ കണക്ഷനുകളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടി ചില്ലറ വില്പനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെയും. വ്യാജന്മാരെ പ്രൊത്സാഹിപ്പിക്കുന്നതും വേറൊരു കാരണമാണ്
ഇത്തരം മൊബൈല്‍ കണക്ഷനുകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അവസ്ഥ നാം കണ്ടും, കേട്ടും, വായിച്ചും അറിഞ്ഞുകൊണ്ടിരിക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് റീട്ടെയ്ലര്‍മാര് ജാഗരൂകരായിരിക്കണം. തിരിച്ചറിയല്‍ രേഖകള്‍ വേണ്ടവിധം പരിശോധിച്ച
ശേഷം മാത്രം കണക്ഷന്‍ നല്‍കുക. കൂടാതെ ഒരാളുടെ പേരില്‍ അനുവദിക്കപ്പെടാവുന്ന കണക്ഷനുകള്‍ പരിമിതപ്പെടുത്തണം
നിങ്ങള്‍ പറയൂ.........
ജമ്മു - കാശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനം ശരിയോ തെറ്റോ?
E-Mail vineshkothayil@gmail.com

Saturday, December 12, 2009
Mebran Foods & Spices
Subscribe to:
Posts (Atom)