Thursday, December 17, 2009

ദേശസുരക്ഷയും മൊബൈല്‍ ഫോണും

മൊബൈല്‍ ഫോണ്‍ ഇന്നൊരു ആഡംബരം എന്ന പരിധിവിട്ട് അവശ്യവസ്തു എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു ഒരു മൊബൈല്‍ ഫോണില്ലാത്ത വ്യക്തിയെ സമൂഹം താഴേത്തട്ടിലേക്ക് മാറ്റിത്തുടങ്ങിയിരിക്കുന്നു
സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് വ്യാപകമായ തോതില്‍ ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ സിം കാര്‍ഡുകള്‍ മത്തിപോലെ കിട്ടാവുന്ന അവസ്ഥ വന്നു. ഓപ്പറേറ്റര്‍മാര് തമ്മിലുള്ള മത്സരമാണ് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ കൈവശപ്പെടുത്തുന്നതിനു ഒരു പ്രധാന കാരണം. മൊബൈല്‍ കമ്പനികളുടെ ഓഫറുകള്‍ കീട്ടാന്‍ കണക്ഷനുകളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടി ചില്ലറ വില്പനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെയും. വ്യാജന്മാരെ പ്രൊത്സാഹിപ്പിക്കുന്നതും വേറൊരു കാരണമാ‍ണ്
ഇത്തരം മൊബൈല്‍ കണക്ഷനുകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അവസ്ഥ നാം കണ്ടും, കേട്ടും, വായിച്ചും അറിഞ്ഞുകൊണ്ടിരിക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് റീട്ടെയ്ലര്‍മാര് ജാഗരൂ‍കരായിരിക്കണം. തിരിച്ചറിയല്‍ രേഖകള്‍ വേണ്ടവിധം പരിശോധിച്ച
ശേഷം മാത്രം കണക്ഷന്‍ നല്‍കുക. കൂടാതെ ഒരാളുടെ പേരില്‍ അനുവദിക്കപ്പെടാവുന്ന കണക്ഷനുകള്‍ പരിമിതപ്പെടുത്തണം


നിങ്ങള്‍ പറയൂ.........


ജമ്മു - കാശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനം ശരിയോ തെറ്റോ?
E-Mail vineshkothayil@gmail.com

No comments: