അറിയില്ലെനിക്കിന്നുമെന്നൊര്‍മ്മകള്‍
അകലെയെങ്ങൊ പോയൊളിച്ചോ....വെറും
മണ്ണില്‍ വീണു പൊലിഞ്ഞു പോയോ?
കനവിന്റെ തോണി തുഴഞ്ഞെത്തുമ്പോള്‍
നീയെന്നും അകലേക്ക് മാഞ്ഞു പോകുന്നുവോ?
പൊന്നിന്‍ ചിരിതൂകി ചാടിക്കളിക്കുന്ന ബാല്യകാലം
എന്നുമകലെയായിരുന്നല്ലോ
ബാല്യകൌമാരങ്ങള്‍ പിന്നിടുമ്പോള്‍
കൂട്ടുകാര്‍ അകലത്തു പോയൊളിച്ചു
അധ്യയനത്തിന്റെ വേദനകളെന്നും
ചൂരലിന്‍ നീളത്തിനകലെ
പൊട്ടക്കണക്കുകള്‍ കുത്തിക്കുറിക്കുമ്പോള്‍
പൊട്ടിടുന്നു പുറത്തെന്തോ,
വേദനിച്ചന്നു ഞാന്‍ കണ്ണീരു വാര്‍ക്കുമ്പോള്‍
സാന്ത്വനമെന്നും അകലെയായിരുന്നു
ചോരത്തുടിപ്പിന്റെ ആ കൌമാര വേദിയില്‍
ആടിത്തുടങ്ങി ഞാനപ്പോള്‍
കാണികളെന്നും അകലെയായിരുന്നില്ലേ
എന്റെ വേഷഭൂഷാദികള്‍ കാണാന്‍
എന്തിനു വേണ്ടിയോ അന്നൊരു നാളിലാ
പെണ്‍കൊടിയെന്നോടടുത്തു
എന്‍ ചിരി കാണുവാന്‍ എന്‍ വാക്കു കേള്‍ക്കുവാന്‍
ആദ്യമായ് വന്നൊരാ കൂട്ടുകാരി
പ്രണയത്തിന്‍ തെളി നിലാവുപോല്‍
തെളി നീരുപോല്‍ അവളുടെ സ്നേഹം
എന്റെ ജന്മത്തിന്‍ പങ്കാളിയായ് തീര്‍ന്നു
എന്റെ ജീവിതം സാര്‍ത്ഥകമായ്
എന്നു ഞാനന്നു നിനച്ചുപോയി
അകലത്തു പോയൊരു കൂട്ടുകാരെയൊക്കെ
അവളിലൂടന്നു ഞാന്‍ സ്വന്തമാക്കി
നഷ്ടമായ് മാറിയ ബാല്യകൌമാരങ്ങള്‍
യവ്വനത്തില്‍ തിരിച്ചു നേടി
കഥ പറയാനെനിക്കമ്മയായവള്‍
തഴുകിയുറക്കുവാന്‍ താരാട്ടുവാന്‍
നേര്‍വഴി കാണിക്കും തോഴിയായവള്‍
കൂട്ടുകാരിയെനിക്കെല്ലാമായി
ഒരു നാളില്‍ ഞങ്ങളാ ഇരുചക്രമേറി
അകലെയെങ്ങോ പോയ്‌വരവേ
പോത്തിന്‍പുറത്തേറിയെത്തുന്ന
കാലനന്നു ലോറി ഡ്രൈവറായി
കൊണ്ടുപോയന്നവന്‍ എന്‍പ്രിയ തോഴിയെ
ചുടുരക്തമെന്റെ മാറില്‍ വീണു
അറിയുന്നു ഞാന്‍ സഖീ നീയെനിക്കായ്
അകലെയെങ്ങോ കാത്തിരിപ്പൂ
ഒരു കൊച്ചു താരമായെന്‍ മനസ്സിന്‍
ചക്രവാളത്തില്‍ തിളങ്ങി നില്‍പ്പൂ
2008.ജനുവരി.02
1 comment:
അകലേക്ക് പോയെങ്കിലും ഒരു കൊച്ചു താരമായ് അവള്‍ മനസ്സിന്‍റെ അരികത്ത് തന്നെ ഉണ്ടല്ലോ........
Post a Comment