Saturday, April 10, 2010

വിട

പെരുമഴക്കാലത്തിലെന്നോ ഒരുനാള്‍
ഒരുമിച്ചുരു ദ്വീപില്‍ വന്നണഞ്ഞു
കരയുടെ തലോടലും കടലിന്റെ താരാട്ടും
ആസ്വദിച്ചു നാം വളര്‍ന്നു
വസന്തത്തില്‍ പുഷ്പങ്ങള്‍
നമ്മെളെയെല്ലാം ആനന്ദനിര്‍വ്രതിയാറാടിച്ചു
ഹേമന്തവും ശിശിരവും എല്ലാം നമ്മള്‍ക്കെന്നും
കുളിരുള്ള ഓര്‍മ്മകള്‍ തന്നയച്ചു
ഒടുവില്‍ ഈ പിരിയുന്ന നേരത്ത്
കണ്ണീരിന്റെ പൊടിമാത്രം ബാക്കിവച്ചു
പങ്കിടാന്‍ അതുമാത്രം
ബാക്കി..

സന്ധ്യ

വിരഹാര്‍ദ്രമാം സന്ധ്യേ നീയെന്തേ
മഞ്ഞിന്റെ കുപ്പായമണിഞ്ഞു?
കണ്ണുനീരിന്റെ വര്‍ണ്ണമാകയാലോ
നിന്റെ കണ്ണുനീര്‍ ആരും കാണരുതെന്നോ?
ശാന്താമാം നിന്‍ കവിളിണയില്‍
കാതരയായ് കുങ്കുമം പൂശുന്ന സൂര്യനെ
ഒരുപാടു നാളായ് നീ പ്രണയിച്ചിരുന്നോ?
മനസ്സിന്റെ മണ്‍ചെരാതിലൊരു തിരിതെളിക്കുവാന്‍
താരകളിന്നും വന്നില്ലയോ?
എന്തിന്നു നീ വെറുതെ തേങ്ങുന്നതിനിയും
ശുഭരാത്രി നേര്‍ന്നുകൊണ്ടാസൂര്യനിന്നും
മറഞ്ഞില്ലയോ.
24.01.2007

പ്രണയം

പ്രണയമായിരുന്നോ നിന്നോടെനിക്ക്
അതോ നിര്‍മ്മലമാം സ്നേഹമോ
അതോ മറ്റെന്തെങ്കിലുമോ
അറിയില്ലെനിക്കൊന്നും
അറിയുമോ നാളെയതിനുത്തരം
കണ്ടെത്തുമോ
ഞാനതിനുത്തരം

0000

പുഞ്ചിക്കുക നീ ദുഖക്കടലില്‍
നീന്തി നടക്കയാണെങ്കിലും.

28.01.2007

മൌനം

ഗഗനത്തിനിന്ത്രനീലം കളഞ്ഞുപോയോ
എന്റെ കുറുകുന്ന പ്രാവിന്റെ ചിറകൊടിഞ്ഞോ?
മനസ്സിലെ മഴവില്ലു മാഞ്ഞുപോയോ,
നിന്റെ കവിതതന്നീണം നിലച്ചുപോയോ?
വജ്രശോഭയോലും നിന്‍പുഞ്ചിരിയെന്തേ
മാഞ്ഞുപോയി നിമിനേരം?
മനസ്സില്‍ പീലിവിടര്‍ത്തിയാടും
മാമയിലെന്തേ ചുവടുമറന്നു?
പ്രണയ സംഗീതം പരത്തും
കോകിലമേ നിന്റെ
കണ്ഠത്തിനിന്നെന്തേ മൌനം
പറയൂ ഇന്നെന്തേ മൌനം?
01.02.2007

മന്ത്രിയെ വില്പനയ്ക്ക്

തെരുവിലൂടൊരുവന്‍ വിളിയ്ക്കുന്നു
ഏതെടുത്താലും പത്തുരൂപ
മൊബിലില്‍ലൂടെ മറ്റൊരുവന്‍ വിളിക്കുന്നു
ഏതെടുത്താലും പത്തുകോടി
വില്‍ക്കുകയാണവന്‍ മണ്ണും
പുഴകളും, മാമരങ്ങളും.
പ്രക്രുതിയെ വിറ്റു കാശാക്കി കീശനിറയ്ക്കും
കഴുകനേപ്പോലോരു മന്ത്രി.
വില്‍പ്പനയ്ക്കിന്നവന്‍ നിരത്തി വച്ചിരിക്കുന്നു
മണലും, കടലും, ജലവും
ഇന്നു ഞാന്‍ നാളെ നീ
എല്ലാര്‍ക്കും അവസരം കീശനിറ്യ്ക്കുവാന്‍.
കീശ നിറ്യ്ക്കുവാനവര്‍ മത്സരിച്ചീടുന്നു.
കോപ്രായങ്ങള്‍ കാട്ടി രസിക്കുന്നു
ഇന്നു കടലും ഭൂമിയും വിറ്റുതീര്‍ന്നാല്‍,
നാളെ ആകാശവും വിറ്റുകാശാക്കും.
ഇങ്ങനെ കീശവീര്‍പ്പിക്കും മന്ത്രിയെ
വിറ്റാലോ നാം
പത്തു പൈസയ്ക്ക്?
21.10.2003

ക്ഷണം

ഒരു രാഗമെന്റെ മനസ്സിലുണ്ട്
അറിയാതെ മൂളുന്നു ഞാന്‍ നിന്റെ-
യോര്‍മ്മകളെന്റെ ചിന്തകളെ
തൊട്ടുണര്‍ത്തീടുമ്പോള്‍.
പാമരനാണെങ്കിലും പാട്ടുകാരനിവന്‍
പാദസരത്തിന്റെ താളത്തിനൊപ്പം
പാടുന്നു അനുരാഗ ഗാനം
പ്രണയത്തിന്റെ തോണിതുഴഞ്ഞെത്തി
ഞാന്‍, ജീവിതപ്പൊയ്ക കടക്കുവാന്‍ സഖീ
ഒരുകൈ പിടിച്ചേറിപ്പോരാം നിനക്കീ
പ്രണയ സഞ്ചാരം തുടങ്ങീടുവാന്‍
ഭയമെന്തിനാണു നിനക്കെന്നോടൊപ്പം
തുഴഞ്ഞുപോകുവാന്‍ പേടിയെന്തേ?
അടുക്കില്ലൊരിക്കലും കൊടുങ്കാറ്റുപോലെ
ബന്ധുക്കള്‍ തന്നുടെ ശാപവര്‍ഷം
മംഗളം നേരുമവര്‍ നമ്മള്‍ചെന്നാ
മംഗല്യ ദ്വീപില്‍ചെന്നണയും നേരം
ഒരുവേള മടിച്ചു നിന്‍പ്പതെന്തേ സഖീ
നിനക്കായ് കരം നീട്ടി ഞാന്‍ നില്‍പ്പൂ

23.10.2007

Friday, April 09, 2010

ക്ഷണം

ഒരു രാഗമെന്റെ മനസ്സിലുണ്ട്
അറിയാതെ മൂളുന്നു ഞാന്‍ നിന്റെ-
യോര്‍മ്മകളെന്റെ ചിന്തകളെ
തൊട്ടുണര്‍ത്തീടുമ്പോള്‍.
പാമരനാണെങ്കിലും പാട്ടുകാരനിവന്‍
പാദസരത്തിന്റെ താളത്തിനൊപ്പം
പാടുന്നു അനുരാഗ ഗാനം
പ്രണയത്തിന്റെ തോണിതുഴഞ്ഞെത്തി
ഞാന്‍, ജീവിതപ്പൊയ്ക കടക്കുവാന്‍ സഖീ
ഒരുകൈ പിടിച്ചേറിപ്പോരാം നിനക്കീ
പ്രണയ സഞ്ചാരം തുടങ്ങീടുവാന്‍
ഭയമെന്തിനാണു നിനക്കെന്നോടൊപ്പം
തുഴഞ്ഞുപോകുവാന്‍ പേടിയെന്തേ?
അടുക്കില്ലൊരിക്കലും കൊടുങ്കാറ്റുപോലെ
ബന്ധുക്കള്‍ തന്നുടെ ശാപവര്‍ഷം
മംഗളം നേരുമവര്‍ നമ്മള്‍ചെന്നാ
മംഗല്യ ദ്വീപില്‍ചെന്നണയും നേരം
ഒരുവേള മടിച്ചു നിന്‍പ്പതെന്തേ സഖീ
നിനക്കായ് കരം നീട്ടി ഞാന്‍ നില്‍പ്പൂ

23.10.2007

കാലവര്‍ഷം

കാറ്റായി നീ വന്നു, മഴയായി നീ വന്നു
പ്രക്രുതിക്ക് സാന്ത്വനമായി വന്നു
നിന്റെ കാരുഞ്ഞത്തിനായി നദികളും
പുല്‍ക്കളും പുഴുക്കളും കേണിടുന്നു
ഒര്‍ക്കുന്നു ഞാന്‍, നീയാദ്യമെത്തിയ നാള്‍
കൊടും വിയര്‍പ്പില്‍ മുങ്ങിയ ഭൂമിയ്ക്ക്
കുളിര്‍ത്തെന്നലിന്‍ സാന്ത്വനമായി വന്നു
പിന്നെ, നനുത്ത സ്പര്‍ശനമായി
തലോടലായ്
കോരിച്ചൊരിയുന്ന മഴയായ്
മണ്ണിലെത്തി.

വെള്ളമില്ലാതെ വെള്ളം കുടിയ്ക്കുന്ന മാനവന്‍
വെള്ളം കിട്ടിയപ്പോള്‍ ശപിച്ചിടുന്നു,
പണിയില്ലവന്....... മഴയാണത്രെ
കാലമേ നിന്റെ വര്‍ഷമുണ്ടെങ്കിലും
ഇല്ലെങ്കിലും
ഞങ്ങള്‍ക്കെന്നും പരാതി.
21.10.2003

ഇഷ്ടമാണ് 1000 വട്ടം

ആ‍രാകിലും നീയെനിക്ക്
എന്റെ സ്വപ്നങ്ങള്‍തന്‍ വര്‍ണ്ണമാകുന്നു
ഒഴുകിത്തുടങ്ങുമീ ജീവിതപ്പൊയ്കയില്‍
ഓളങ്ങളായി നിന്റെ ചലനങ്ങള്‍
കാറ്റിന്‍ കരുത്തുപോല്‍ ശ്വാസമെന്നില്‍
കരുത്തു പടര്‍ത്തി
സൌന്തര്യമാര്‍ന്നൊരു ശില്‍പ്പം പോലെ
എന്നുള്ളിലെന്നും നിറഞ്ഞു.
അഴകേ കണ്മണിയേ നീയെന്നും
എന്റെ മാത്രം സ്വന്തമാണു നീ
ഇതു സ്വകാര്യം ഇഷ്ടമാണ്
നിന്നെ ഒരായിരം വട്ടം

ഹ്രദയാഘാതം

ഞെട്ടിവിറയ്ക്കുന്നു, പൊട്ടിത്തെറിയ്ക്കുന്നു
ശബ്ദ കോലാഹലമെങ്ങും നിരയുന്നു
എന്റെ ഹ്രദയത്തിലെവിടെയോ ഒരു കൊളുത്ത്
ആരോ ചൂണ്ടകൊരുത്ത് വലിക്കും പോലെ
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ നര്‍ത്തനമാടുന്നോ,
എന്റെ കണ്ണുകള്‍ക്കുള്ളില്‍ മിന്നാമിനുങ്ങോ?
ഓടിത്തളര്‍ന്നൊരു ഓട്ടക്കാരനേപോലെ
വാടിത്തളര്‍ന്നെന്റെ ദേഹം.
കണ്ണുകള്‍, കാതുകള്‍, എല്ലാമാരോ
കൊട്ടിയടയ്ക്കുന്നു.
വിടപറയാന്‍ നേരമയെന്നാരോ
കാതില്‍ മന്ത്രിയ്ക്കുന്നു.
ശാന്തി മന്ത്രമുരുവിട്ടെന്‍ കൂടെ പോരുക നീ..
സര്‍വ്വ ശാന്തി നിറ്ഞ്ഞ ലോകത്തേക്ക്
ശാന്തനായ് കൂടെ പോരുക നീ..

ഗ്രാമ്യ സ്വപ്നം

ആയിരം പാലകള്‍ പൂത്ത രാവില്‍
അമ്പിളിതന്‍ നിലാ പാലാഴിയില്‍,
മുങ്ങിക്കുളിച്ചു നില്‍ക്കുമീ ഗ്രാമം
അമ്മതന്നമ്മിഞ്ഞപ്പാലിനൊപ്പം
നുകര്‍ന്നു ഞാനീ ഗ്രാമത്തിന്‍ സംഗീതവും വിശുദ്ധിയും.
പുലരിതന്‍ ഉന്മേഷവും, സായാഹ്നത്തിന്‍ തളര്‍ച്ചയും
ഞാനറിഞ്ഞു.
ഗ്രാമ ജീവിതത്തിന്‍ തുടക്കവും
ഒടുക്കവും ഞാന്‍ കണ്ടു.

പെട്ടെന്നൊരാര്‍ത്തനാദം
ഞെട്ടിയുണന്നു ഞാന്‍ നോക്കി,
ടൈമ്പീസ് വിളിക്കുന്നു, സമയം ആറായി
എന്റെ സ്വപ്നം ഇടമുറിഞ്ഞു
ഇന്നാണീ ഫ്ലാറ്റില്‍നിന്നും
ഇറങ്ങേണ്ട ദിവസം

സ്വപ്നങ്ങള്‍ വെറും നാട്ടുകാരല്ല
സ്വന്തം കൂട്ടുകാര്‍ നിങ്ങളെനിക്ക്
ഇന്നലെയും....
ഇന്നും....
നാളെയും..
സ്വന്തക്കാര്‍.

2002

എവിടേക്ക് പോയി നീ?

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കെന്തു സുഗന്ധം
നിന്റെ സാമീപ്യമറിയുന്നു ഞാനപ്പോള്‍
കുടമുല്ലപ്പൂക്കള്‍തന്‍ പുഞ്ചിരിയില്‍ നിന്റെ
പുഞ്ചിരിതന്‍ തിളക്കം കാണുന്നു ഞാന്‍
ചേമ്പിലയിലിറ്റുവീണ മഞ്ഞുതുള്ളിയില്‍
നിന്‍ കണ്ണുകള്‍ തന്‍ തിളക്കം ഞാന്‍ തിരഞ്ഞു.
കളകളാരവം പൊഴിക്കുന്ന അരുവിക്കു
നിന്‍ പാദസരത്തിന്‍ കിലുക്കം
നിന്റെ സ്വരം മാത്രം എന്തേ എനിക്കു
കേള്‍ക്കാനാവുന്നില്ല?
എന്നോടു മിണ്ടാതെ പോകയോ നീ...
സഖീ എവിടെക്കു പോയ്മറഞ്ഞു?
15.01.2007

ആദ്യാനുരാഗം

അമ്പിളിക്കലപോലെ
അശ്വതി നക്ഷത്രം പോലെ
ആതിരരാവു പോലെ
അന്നവള്‍മുന്നില്‍ വന്നു
ആ ചിരി നോക്കി ഞാന്‍ നിന്നു,
ആദ്യാനുരാഗം നുകര്‍ന്നു ഞാന്‍.
അമ്പാടിക്കണ്ണന്റ്റെ തിരുമുന്‍പില്‍ ഞങ്ങള്‍,
അന്നുതുടങ്ങി ഈ പ്രേമപര്‍വ്വം.
ആദ്യാനുരാഗം തന്നെ അന്ത്യാനുരാഗമെന്നു
അവളിന്നും കാതില്‍മെല്ലെ ചൊല്ലി.
അതുകേട്ടു ഞാനും മയങ്ങീ.

21.10.2003