Friday, April 09, 2010

ഗ്രാമ്യ സ്വപ്നം

ആയിരം പാലകള്‍ പൂത്ത രാവില്‍
അമ്പിളിതന്‍ നിലാ പാലാഴിയില്‍,
മുങ്ങിക്കുളിച്ചു നില്‍ക്കുമീ ഗ്രാമം
അമ്മതന്നമ്മിഞ്ഞപ്പാലിനൊപ്പം
നുകര്‍ന്നു ഞാനീ ഗ്രാമത്തിന്‍ സംഗീതവും വിശുദ്ധിയും.
പുലരിതന്‍ ഉന്മേഷവും, സായാഹ്നത്തിന്‍ തളര്‍ച്ചയും
ഞാനറിഞ്ഞു.
ഗ്രാമ ജീവിതത്തിന്‍ തുടക്കവും
ഒടുക്കവും ഞാന്‍ കണ്ടു.

പെട്ടെന്നൊരാര്‍ത്തനാദം
ഞെട്ടിയുണന്നു ഞാന്‍ നോക്കി,
ടൈമ്പീസ് വിളിക്കുന്നു, സമയം ആറായി
എന്റെ സ്വപ്നം ഇടമുറിഞ്ഞു
ഇന്നാണീ ഫ്ലാറ്റില്‍നിന്നും
ഇറങ്ങേണ്ട ദിവസം

സ്വപ്നങ്ങള്‍ വെറും നാട്ടുകാരല്ല
സ്വന്തം കൂട്ടുകാര്‍ നിങ്ങളെനിക്ക്
ഇന്നലെയും....
ഇന്നും....
നാളെയും..
സ്വന്തക്കാര്‍.

2002

No comments: